കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസി വഴങ്ങി: ഇന്ത്യയ്ക്ക് ആദ്യവിജയം

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : ഒടുവില്‍ ഐസിസി വഴങ്ങി. മൈക്ക് ഡെന്നീസിന്റെ തീരുമാനങ്ങള്‍ പരിശോധിക്കാനുളള കമ്മിഷന്റെ യോഗം മാറ്റിവയ്ക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമ്മതിച്ചു. യോഗം മാറ്റിവയ്ക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

ഐസിസിയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം കമ്മിഷന്‍ യോഗം ചേര്‍ന്നാല്‍ മതിയെന്ന് ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഐസിസി തളളിക്കളഞ്ഞു. ഒടുവില്‍ ഏഷ്യയിലെ ടെസ്റ് രാജ്യങ്ങള്‍ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് വഴങ്ങേണ്ടി വന്നു.

മാര്‍ച്ച് 15, 16 തീയതികളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഐസിസി എക്സിക്യൂട്ടീവ് യോഗം നടക്കുന്നത്. എക്സിക്യൂട്ടീവ് യോഗം പ്രശ്നം ചര്‍ച്ച ചെയ്ത ശേഷം മതി തുടര്‍ നടപടികളെന്നാണ് ഇന്ത്യയുടെ നിലപാട്. ആദ്യം ഇത് നിരസിച്ച ഐസിസി, പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കിയതോടെ കീഴടങ്ങാന്‍ നിര്‍ബന്ധിതമായി.

മൈക്ക് ഡെന്നിസിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ രൂപീകരണത്തില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ബിസിസിഐ നിര്‍ദ്ദേശിച്ച പേരുകള്‍ പരിഗണിക്കാതെയാണ് പാനല്‍ രൂപീകരിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ജസ്റിസ് ആല്‍ബി സാക്ക്സ്, മുന്‍ പാക് ക്യാപ്റ്റന്‍ മജീദ് ഖാന്‍, ആസ്ട്രേലിയയുടെ ആന്‍ഡ്രൂ ഹില്‍ഡിച്ച് എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ഇന്ത്യ ഇത് ചോദ്യം ചെയ്തെങ്കിലും ഐസിസി വഴങ്ങിയില്ല. തുടര്‍ന്നാണ് മറ്റുരാജ്യങ്ങളുടെ പിന്തുണ സമ്പാദിച്ചു കൊണ്ട് യോജിച്ച എതിര്‍പ്പിന് ഇന്ത്യ തയ്യാറായത്. പ്രശ്നം വഷളായി ഐസിസി പിളര്‍പ്പിന്റെ വക്കിലെത്തിയതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X