ഒന്നാം ടെസ്റ് : സിംബാബ്വെ എട്ടിന് 248
ദില്ലി : ഇന്ത്യയ്ക്കെതിരെയുളള ഒന്നാം ടെസ്റില്‍ സിംബാബ്വെയ്ക്ക് പതിഞ്ഞ തുടക്കം. കളിനിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍.
സന്ദര്‍ശകര്‍ക്കു വേണ്ടി ക്യാപ്റ്റന്‍ സ്റുവെര്‍ട്ട് കാര്‍ലൈസ് 77 ഉം അലിസ്റര്‍ കാംപെല്‍ 57 ഉം റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ 33 റണ്‍സോടെ ട്രാവിസ് ഫ്രണ്ടും ആറു റണ്ണോടെ റെയ്മണ്ട് പ്രൈസുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ ഖാനും അനില്‍ കുംബ്ലയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി.












Click it and Unblock the Notifications