ദാസിനു സെഞ്ച്വറി: ഇന്ത്യ രണ്ടിന് 209
നാഗ്പൂര്‍ : ഓപ്പണര്‍ ശിവസുന്ദര്‍ ദാസിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ടെസ്റില്‍ ശക്തമായ നിലയിലേയ്ക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് 287ന് അവസാനിച്ചു.
203 പന്തില്‍ നിന്നും 19 ബൗണ്ടറികളോടെയാണ് ദാസ് തന്റെ രണ്ടാം സെഞ്ച്വറി നേടിയത്. ദീപ് ദാസ് ഗുപ്ത 33 റണ്‍സിന് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡും(57 റണ്‍സ് , എട്ട് ബൗണ്ടറി) റണ്ണൊന്നും നേടാതെ സചിനുമാണ് ക്രീസില്‍.
സിംബാബ്വെയ്ക്കു വേണ്ടി വാലറ്റക്കാരന്‍ ട്രാവിസ് ഫ്രണ്ട് പുറത്താകാതെ നേടിയ 60 റണ്ണാണ് അവരുടെ സ്കോര്‍ 287ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി കുംബ്ലെ നാലു വിക്കറ്റ് വീഴത്തി.












Click it and Unblock the Notifications