ബംഗാറിനും സെഞ്ച്വറി, സിംബാബ്വെ തോല്‍വിയിലേയ്ക്ക്
നാഗ്പൂര്‍ : ഒന്നാം ടെസ്റില്‍ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ സിംബാബ്വെ പൊരുതുന്നു. നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ സിംബാബ്വെ നാലു വിക്കറ്റിന് 152 റണ്‍സെടുത്തിട്ടുണ്ട്. കുംബ്ലെ മൂന്നു വിക്കറ്റ് വീഴ്തി.
നേരത്തെ സഞ്ജയ് ബംഗാറിന്റെ കന്നി സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഏഴിന് 570 എന്ന സ്കോറിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സചിന്‍ 176 റണ്‍സിന് പുറത്തായി. 155 പന്തുകളിലാണ് സഞ്ജയ് ബംഗാര്‍ ആദ്യ ശതകം തികച്ചത്. പ്രൈസ് അഞ്ചു വിക്കറ്റ് വീഴ്തി.
ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ഇനി 133 റണ്‍സ് കൂടി വേണം. 52 റണ്‍സോടെ ഗ്രിപ്പറും നാലു റണ്‍സോടെ പ്രൈസും ക്രീസിലുണ്ട്.












Click it and Unblock the Notifications