ഇന്ത്യക്ക് ഇന്നിങ്സിനും 101 റണ്‍സിനും ജയം
നാഗ്പൂര്‍: സിംബാബ്വെയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ് ഇന്നിങ്സിനും 101 റണ്‍സിനും ഇന്ത്യ ജയിച്ചു. നാലിന് 152 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് തുടങ്ങിയ സിംബാബ്വെയ്ക്ക് 32 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും അവശേഷിക്കുന്ന ആറ് വിക്കറ്റുകളും നഷ്ടപ്പെട്ടു.
ഇന്ത്യയുടെ സ്പിന്‍ മായാജാലത്തിന് മുന്നില്‍ സിംബാബ്വെ ബാറ്റ്സ്മാന്മാര്‍ അവശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി അടിയറവ് വെക്കുകയായിരുന്നു. അഞ്ചാം ദിവസം ഹര്‍ബജന്‍ മൂന്നും കുംബ്ലെ രണ്ടും സഹീര്‍ഖാന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സില്‍ കുംബ്ലെ അഞ്ചും ഹര്‍ബജന്‍ നാലും വിക്കറ്റാണ് മൊത്തം വീഴ്ത്തിയത്.
രണ്ട് ഇന്നിംഗ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് മാന്‍ ഒഫ് ദ മാച്ച്.












Click it and Unblock the Notifications