സിംബാബ്വെ ആറിന് 260
ദില്ലി : ആന്‍ഡി ഫ്ലവര്‍ ഫോം വീണ്ടെടുത്തപ്പോള്‍ രണ്ടാം ടെസ്റിന്റെ തുടക്കത്തില്‍ നേടിയ മുന്‍കൈ ഇന്ത്യയ്ക്ക് നഷ്ടമായി. കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ആറു വിക്കറ്റിന് 260 റണ്‍സെന്ന മാന്യമായ നിലയിലാണ്.
ഓപ്പണര്‍മാരെ രണ്ടുപേരെയും 11 റണ്‍സെടുക്കുന്നതില്‍ നഷ്ടപ്പെട്ട സിംബാബ്വെയ്ക്കു വേണ്ടി ആന്‍ഡിയും ഇബ്രാഹിമും ചേര്‍ന്ന നാലാം വിക്കറ്റ് സഖ്യമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് എട്ടു റണ്‍സ് അകലെ വച്ച് ആന്‍ഡി ഫ്ലവറിനെ(92) ഹര്‍ബജന്റെ പന്തില്‍ ദാസ് പിടിച്ചു പുറത്താക്കി. സ്റമ്പെടുക്കുമ്പോള്‍ 80 റണ്‍സോടെ ഏഴു റണ്‍സോടെ ട്രാവിസ് ഫ്രണ്ടുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ ഖാന്‍ രണ്ടും, ശ്രീനാഥ്, കുംബ്ലെ, ഹര്‍ബജന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി. ഗ്രാന്‍ഡ് ഫ്ലവര്‍ 30 റണ്‍സെടുത്ത് റണ്ണൗട്ടായി.












Click it and Unblock the Notifications