മഴ മൂന്നാം ദിവസത്തെ കളി മുടക്കി
ദില്ലി : മഴ മൂലം രണ്ടാം ടെസ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു മുമ്പ് കളി മുടങ്ങി. നാലിന് 214 എന്ന സ്കോറിലെത്തിയപ്പോഴാണ് മഴയെത്തിയത്. ഗാംഗുലി 90ഉം സെവാഗ് 47ഉം റണ്‍സെടുത്തു ക്രീസിലുണ്ട്.
രാവിലെ താമസിച്ചാണ് കളി ആരംഭിച്ചത്. വെളിച്ചക്കുറവും ചാറ്റല്‍മഴയും ഇന്ത്യയുടെ 48 മിനിട്ടുകള്‍ അപഹരിച്ചു. നാലിന് 171 എന്ന നിലയില്‍ കളി പുനരാരംഭിച്ചപ്പോള്‍ ഗാംഗുലിയും സെവാഗും വേഗത്തില്‍് റണ്‍സ് നേടാന്‍ തുടങ്ങി. സെവാഗായിരുന്നു കൂടുതല്‍ ആക്രമണകാരി. 87 പന്തുകളില്‍ 10 ബൗണ്ടറികളോടെയാണ് സെവാഗ് 47 റണ്‍സെടുത്തത്.
ഗാംഗുലി സെഞ്ച്വറിയെടുക്കാന്‍ തീരുമാനിച്ചുറപ്പിച്ച നിലയിലാണ് കളിച്ചത്. ക്യാപ്റ്റനായ ശേഷമുളള ആദ്യ സെഞ്ച്വറി സിംബാബ്വെയ്ക്കെതിരെ നേടുമെന്ന നിശ്ചയ ദാര്‍ഢ്യമുളള ഇന്നിംഗ്്സായിരുന്നു ഗാംഗുലിയുടേത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ ടെസ്റ് സമനിലയിലാകും.












Click it and Unblock the Notifications