കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകദിനത്തിന് സച്ചിനില്ല : കൊച്ചിയ്ക്ക് നിരാശ

  • By Staff
Google Oneindia Malayalam News

ദില്ലി : സിംബാബ്വെയ്ക്കെതിരെയുളള ആദ്യ മൂന്ന് ഏകദിനങ്ങളില്‍ സച്ചിന്‍ കളിക്കില്ല. മുട്ടു വേദന മൂലം സച്ചിന് വിശ്രമം അനുവദിക്കുകയാണെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി നിരഞ്ജന്‍ ഷാ അറിയിച്ചു. ആദ്യത്തെ മൂന്നു മത്സരങ്ങള്‍ക്കായുളള ടീമില്‍ സച്ചിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജഗവല്‍ ശ്രീനാഥിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മാര്‍ച്ച് എട്ട് വെളളിയാഴ്ചയാണ് പരമ്പര തുടങ്ങുന്നത്. ഗാംഗുലിയാണ് ക്യാപ്റ്റന്‍. കേരളത്തിന്റെ ടിനു യോഹന്നാനും ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്.

അജിത് അഗാര്‍ക്കര്‍, അജയ് രാത്ര, ദിനേശ് മോംഗിയ, മുഹമ്മദ് കൈഫ്, ശരണ്‍ ദീപ് സിംഗ് എന്നിവര്‍ ഏകദിനടീമില്‍ മടങ്ങിയെത്തി. ടെസ്റില്‍ പൂര്‍ണ പരാജയമായിരുന്ന വി.വി.എസ്. ലക്ഷ്മണിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാം ഏകദിനത്തിന് വേദിയാകുന്ന കൊച്ചിയ്ക്ക് സച്ചിന്റെ പിന്മാറ്റം നിരാശയുണ്ടാക്കും. ലിറ്റില്‍ ചാമ്പ്യന്റെ സംഹാരം നേരിട്ടു കാണാന്‍ കൊതിക്കുന്ന കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ പ്രഖ്യാപനം തിരിച്ചടിയാണ്. കൊച്ചിയില്‍ നേരത്തെ നടന്ന രണ്ടു മത്സരങ്ങളിലും സച്ചിന്‍ ഫോമിലായിരുന്നില്ല. ഇനി സച്ചിന്റെ അപരനായ സെവാഗിലാണ് അവരുടെ പ്രതീക്ഷ മുഴുവന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X