Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ജയിക്കാന്‍ 86 റണ്‍സ്

ദില്ലി : രണ്ടാം ടെസ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഇന്ത്യയ്ക്ക് ജയിക്കാന്‍ 85 റണ്‍സ്. ഇന്ത്യയുടെ മണ്ണില്‍ ആദ്യ ടെസ്റ് വിജയം കുറിയ്ക്കാന്‍ സിംബാബ്വെ പിഴുതെറിയേണ്ടത് സച്ചിന്റേതുള്‍പ്പെടെ ഏഴു വിക്കറ്റുകള്‍.

അനുനിമിഷം ബാറ്റിംഗ് പ്രയാസമാകുന്ന ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെ പിച്ചില്‍ അഞ്ചാം ദിവസം 86 റണ്‍സെടുത്ത് വിജയിയ്ക്കാന്‍ ഇന്ത്യയ്ക്കാകുമോ? അതോ സിംബാബ്വെ കറുത്ത കുതിരകളാകുമോ?

25 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി കളിക്കാനിറങ്ങിയ ഇന്ത്യ നിമിഷ നേരം കൊണ്ടാണ് സിംബാബ്വെയെ ചുരുട്ടിക്കെട്ടിയത്. ഹര്‍ബജനും കുംബ്ലെയും സ്പിന്നിന്റെ ചുഴലിക്കാറ്റായി. ഹര്‍ബജന്‍ 62 റണ്‍സ് വഴങ്ങി ആറും കുംബ്ലെ 59 റണ്‍ വഴങ്ങി നാലും വിക്കറ്റുകള്‍ നേടി. 49 റണ്‍സ് നേടിയ ഗ്രാന്റ് ഫ്ലവറാണ് അല്‍പമെങ്കിലും ചെറുത്തു നിന്നത്. 146 റണ്‍സിന് സന്ദര്‍ശകര്‍ ബാറ്റു താഴ്തി.

121 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 36 റണ്‍സിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഗാംഗുലിയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. കളി നിര്‍ത്തുമ്പോള്‍ 10 റണ്‍സോടെ ദാസും റണ്ണൊന്നുമെടുക്കാതെ സച്ചിനുമാണ് ക്രീസില്‍.

ബൗളര്‍മാരുടെ താണ്ഡവമായിരുന്നു നാലാം ദിനം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ശേഷിച്ച നാലു വിക്കറ്റുള്‍പ്പെടെ 17 വിക്കറ്റാണ് കൊഴിഞ്ഞു വീണത്. സന്ദര്‍കശര്‍ക്ക്്് മികച്ച സ്പിന്നര്‍മാരില്ലെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. ഗ്രാന്റ്് ഫ്ലവറിനും ട്രാവിസ് ഫ്രണ്ടിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ആദ്യജയം സിംബാബ്വെ നേടും.

വആറിന് 319 റണ്‍സുമായി ഞായറാഴ്ച രാവിലെ കളി തുടങ്ങിയ ഇന്ത്യയ്ക്ക് 136 റണ്‍സെടുത്ത ഗാംഗുലിയെയാണ് ആദ്യം നഷ്ടമായത്. വാലറ്റക്കാര്‍ വേഗം പുറത്തായപ്പോള്‍ കുംബ്ലെ 34 റണ്‍സുമായി പുറത്താകാതെ നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+