ഇന്ത്യയ്ക്ക് 64 റണ്‍സ് വിജയം
മൊഹാലി: മരിലിയര്‍ ഒരിക്കല്‍ കൂടി മായാജാലം കാണിക്കുമോ എന്ന് ഏവരും ഉറ്റുനോക്കിയെങ്കിലും അതുണ്ടായില്ല. സിംബാവ്വെയ്ക്കെതിരായ രണ്ടാം ഏകദിനം ഇന്ത്യ തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.
ആറിന് 319 എന്ന ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ സിംബാവ്വെ ആവുന്നതെല്ലാം ശ്രമിച്ചിരുന്നു. കാംബെല്ലും ഫ്രെന്‍ഡും ചേര്‍ന്ന് സിംബാബ്വെയ്ക്ക് മികച്ച അടിത്ത പാകി. എന്നാല്‍ മായാജാലം ഇത്തവണ ആവര്‍ത്തിച്ചില്ല. മരിലിയറിനെ ഏഴാമനായി ഇറക്കിനോക്കിയെങ്കിലും സിംബാവ്വെയ്ക്ക് വിജയം അകലെ തന്നെയായിരുന്നു. രണ്ട് റണ്‍സോടെ മരിലിയര്‍ പുറത്തായതോടെ സിംബാവ്വെയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. 43.3 ഓവറില്‍ 255 റണ്‍സിന് പുറത്തായ സിംബാവ്വെയ്ക്ക് 64 റണ്‍സിന്റെ തോല്‍വി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ദിനേശ് മോഗിയയും സൗരവ് ഗാംഗുലിയും ചേര്‍ന്ന് ഒന്നാന്തരം തുടക്കമാണ് നല്‍കിയത്. 109 റണ്‍സാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. മോംഗിയ 45ഉം ഗാംഗുലി 86ഉം എടുത്തു. വി. വി.എസ്. ലക്ഷ്മണും (52) രാഹുല്‍ ദ്രാവിഡും (66 നോട്ടൗട്ട്) ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുകയും ചെയ്തു.
ഗാംഗുലിയാണ് മാന്‍ ഒഫ് ദ മാച്ച്.


Click it and Unblock the Notifications