Get Updates
Get notified of breaking news, exclusive insights, and must-see stories!

പേസും ഭൂപതിയും പിരിയുന്നു

ദില്ലി: ഒന്നിച്ചു നിന്നാല്‍ ലോകം കീഴടക്കാന്‍ കഴിയുന്ന ടെന്നീസ് പ്രതിഭകള്‍- ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും- വീണ്ടും വേര്‍പിരിയുന്നു.

ടെന്നീസ് ഡബിള്‍സിലെ ഈ പ്രതിഭകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിപിരിഞ്ഞെങ്കിലും പിന്നീട് ഒന്നിക്കുകയും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു. പക്ഷെ ഈയിടെ തുടര്‍ച്ചയായി ഏറ്റുവാങ്ങിയ പരാജയങ്ങളാണ് വീണ്ടും വേര്‍പിരിയലിന് കാരണമെന്നറിയുന്നു.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ അവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു പാര്‍ട്ണറെ തേടുന്നതായി മഹേഷ് ഭൂപതിയാണ് ആദ്യം തീരുമാനിച്ചത്- ലിയാണ്ടര്‍ പേയ്സിന്റെ അച്ഛന്‍ വെയ്സ് പെയ്സ് മാര്‍ച്ച് 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡെല്‍റേ ബീച്ച് ടൂര്‍ണ്ണമെന്റില്‍ ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായതിനെ തുടര്‍ന്ന് പേസിനു പകരം മറ്റൊരു കളിക്കാരനെ പങ്കാളിയാക്കാനുള്ള തന്റെ ആഗ്രഹം മഹേഷ് ഭൂപതി അറിയിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ വെല്‍സ് മാസ്റേഴ്സ് ടൂര്‍ണ്ണമെന്റില്‍ ലിയാണ്ടര്‍ പേയ്സ് ദക്ഷിണാഫ്രിക്കയിലെ ജോണ്‍ ലാഫ്നി ഡെ ജാഗറിനുമായി ചേര്‍ന്നായിരിക്കും ഡബിള്‍സ് കളിക്കുക. അമേരിക്കയിലെ ജാന്‍ മൈക്കേല്‍ ഗാംബില്‍ ആയിരിക്കും ഭൂപതിയുടെ ഡബിളസ് പങ്കാളി.

വളരെ മികച്ച ഒരു ഡബിള്‍സ് ടീം ആണ് പേസ്-ഭൂപതി സഖ്യം. അവര്‍ ഒന്നിച്ചുനിന്നാല്‍ അവര്‍ക്കും രാജ്യത്തിനും അത് നേട്ടമാകും. പക്ഷെ അത് തീരുമാനിക്കേണ്ടത് അവരാണ്. - വെയ്സ് പെയ്സ് പറഞ്ഞു.

1997ല്‍ ഗോള്‍ഡ് ഫ്ലേക്ക് ഓപ്പണ്‍ കിരീടം നേടുന്നതിലൂടെയാണ് പെയ്സ്-ഭൂപതി സഖ്യം ശ്രദ്ധേയരാകുന്നത്. അവിടുന്നങ്ങോട്ട് തുടര്‍ച്ചയായി 12 കിരീടങ്ങള്‍ ഇവര്‍ നേടി. 1999 ആയിരുന്നു സുവര്‍ണ്ണകാലം. ഈ വര്‍ഷത്തില്‍ വിംബിള്‍ഡണും ഫ്രഞ്ച് ഓപ്പണും ഇവര്‍ നേടി. 1952 ന് ശേഷം നാല് ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റുകളുടെയും ഫൈനലില്‍ എത്തിയ ഡബിള്‍സ് ടീം എന്ന റിക്കാര്‍ഡും ഇവര്‍ സ്വന്തമാക്കി.

2000ന്റെ തുടക്കത്തില്‍ ഇരുവരും അഭിപ്രായഭിന്നതയുടെ പേരില്‍ പിരിഞ്ഞു. അതുകൊണ്ട് 2000 സിഡ്നി ഒളിമ്പിക്സ് കിരീടത്തിനു വേണ്ടി ഇവര്‍ക്ക് ഒന്നിച്ചു കളിക്കാനായില്ല. വീണ്ടും ഒന്നിച്ച പെയ്സ്- ഭൂപതി സഖ്യം ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി ശക്തമായ തിരിച്ചുവരവു നടത്തുന്നതിനിടയിലാണ് വീണ്ടും വേര്‍പിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+