ഗാംഗൂലിയും കുംബ്ലെയും ബുഫെ വിഭവങ്ങള്‍
കൊച്ചി : കണ്ടാല്‍ വായില്‍ വെളളമൂറുന്ന സഹീര്‍ യോര്‍ക്കര്‍. എടുത്ത് കടിക്കാന്‍ തോന്നുന്ന പ്രിന്‍സ് ഓഫ് കൊല്‍ക്കൊത്ത. ഒന്നു കഴിച്ചാല്‍ തന്നെ വയറു നിറയുന്ന കുംബ്ലെ ഫ്ലിപ്പര്‍.
അന്തം വിടേണ്ട. ടാജ് റെസിഡന്‍സിയില്‍ ഒരുക്കിയിരിക്കുന്ന ബുഫെയിലെ വിഭവങ്ങളാണിവ. കൊച്ചിയിലെ ക്രിക്കറ്റു ജ്വരം അവര്‍ മുതലാക്കുന്നത് ഇങ്ങനെയാണ്. താരങ്ങളെയും ക്രിക്കറ്റ് പദങ്ങളെയും ചേര്‍ത്ത് വിഭവങ്ങള്‍ക്ക് പേരു നല്‍കുക. 300 രൂപയും നികുതിയും നല്‍കിയാല്‍ ദ്രാവിഡ് സ്ക്വയര്‍ ഡ്രൈവും മോംഗിയ മാജികും ഹീത്ത് ചിക്കനുമൊക്കെ വയറു നിറച്ചു കഴിക്കാം.
മറ്റു വിഭവങ്ങള്‍ ഇങ്ങനെ. ഡഗ്ലസ് സൂപ്പ്, ബാജീസ് ദൂസര, ട്രാവിസ് ഓണ്‍സ്ലോട്ട്, ജംപിംഗ് കാംപെല്‍.
ഇരു ടീമുകളും താമസിക്കുന്നത് ടാജ് റെസിഡന്‍സിയിലാണ്. അതിനാല്‍ ഈ വ്യത്യസ്തയിനം വിഭവങ്ങള്‍ വന്‍ വിജയമാകുമെന്നാണ് കണക്കാക്കുന്നത്. ക്രിക്കറ്റ് പ്രേമികളെ ഇതുകൊണ്ട്് ക്ലീന്‍ ബൗള്‍ഡാക്കാമെന്ന് ടാജ് കരുതുന്നു.












Click it and Unblock the Notifications