കൊച്ചിയുടെ ആവേശം പാഴായി; ഇന്ത്യ തോറ്റു
കൊച്ചി : ബാറ്റിംഗ് പിച്ചില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞാല്‍ ഏതു കൊമ്പന്‍മാരെയും തോല്‍പിക്കാമെന്ന് സിംബാബ്വെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുത്തു. മൂന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിന് ആതിഥേയരെ കീഴടക്കി സന്ദര്‍ശകര്‍ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
ഇന്ത്യയുടെ നല്‍കിയ 191 എന്ന വിജയ ലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വെ അടിച്ചെടുത്തു. പരമ്പരയിലുടനീളം സ്ഥിരതയുളള പ്രകടനം കാഴ്ച വയ്ക്കുന്ന അലിസ്റര്‍ കാംപെല്‍ ആണ് സന്ദര്‍ശകരുടെ വിജയ ശില്‍പി. കാംപെല്‍ 71 റണ്‍സ് നേടി. ഗ്രാന്റ് ഫ്ലവര്‍ 49 റണ്‍സെടുത്ത് കാംപെലിന് ഉറച്ച പിന്തുണ നല്‍കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമായ ഡഗ്ലസ് ഹോണ്ടയാണ് ഇന്ത്യയുടെ മുന്‍ നിരയെ തകര്‍ത്തത്. 8.3 ഓവറില്‍ 37 റണ്‍ വഴങ്ങി നാലു വിക്കറ്റു നേടിയ ഹോണ്ടയെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.
ഇന്ത്യയ്ക്കു വേണ്ടി അഗാര്‍ക്കറാണ് നന്നായി പന്തെറിഞ്ഞത്. 10 ഓവറില്‍ 28 റണ്‍ വിട്ടു കൊടുത്ത് അഗാര്‍ക്കര്‍ രണ്ടു വിക്കറ്റ് നേടി.
ഇതോടെ ഇന്ത്യ കൊച്ചിയില്‍ ആദ്യ പരാജയം നുണഞ്ഞു. ലോക ചാമ്പ്യന്‍മാരായ ആസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും കഴിയാത്തതാണ് ടീം വര്‍ക്കിന്റെ മികവില്‍ സിംബാബ്വെ നേടിയത്.












Click it and Unblock the Notifications