യുവരാജ് രക്ഷകനായി; ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം
ഹൈ0ദരാബാദ്: ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് പിഴക്കുമോ എന്ന് ആശങ്ക ജനിച്ച ഘട്ടത്തിലാണ് യുവരാജ് സിംഗ് രക്ഷകനായത്. കൈഫിനോടൊപ്പം ഭദ്രമായ വിക്കറ്റ് കൂട്ടുകെട്ട് പടുത്ത യുവരാജ് വേഗതയേറിയ സ്കോറിംഗിലൂടെ ആശങ്കകളകറ്റി. 11 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-2 എന്ന നിലയിലാക്കി.
60 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ യുവരാജ് സിംബാവ്വെ ബൗളര്‍മാരെ ശരിക്കും വശം കെടുത്തുക തന്നെ ചെയ്തു. നാല് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യയ്ക്ക് 241 എന്ന ലക്ഷ്യം ബുദ്ധിമുട്ടേറിയതെന്ന് തോന്നിച്ച സന്ദര്‍ഭത്തിലാണ് യുവരാജ് രക്ഷകനായത്. കൈഫ് 68 റണ്‍സെടുത്തു. യുവരാജ് തന്നെയാണ് മാന്‍ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാവ്വെ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സെടുത്തത്. 89 റണ്‍സെടുത്ത ആന്റി ഫ്ലവറാണ് സിംബാവ്വെയുടെ ടോപ് സ്കോറര്‍.












Click it and Unblock the Notifications