Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 101 റണ്‍സ് ജയം , പരമ്പര

ഗുവാഹട്ടി : ദിനേശ് മോംഗിയയും യുവരാജും അക്ഷരാര്‍ത്ഥത്തില്‍ ഉറഞ്ഞു തുളളുകയായിരുന്നു. ഭൂതാവേശത്തോടെ ഇരുവരും നിറഞ്ഞാടിയപ്പോള്‍ റെക്കോഡുകള്‍ പലതും പഴങ്കഥയായി. ഫെനല്‍ മല്‍സരമെന്ന് പേരിട്ട അവസാന ഏകദിനത്തില്‍ യുവരക്തത്തിന്റെ മികവില്‍ സിംബാബ്വെയെ 101 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏകദിന പരമ്പര നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവര്‍ എണ്ണിത്തിര്‍ത്തപ്പോള്‍ അടിച്ചു കൂട്ടിയത് 333 റണ്‍സ്. ആറുവിക്കറ്റ് നഷ്ടത്തില്‍. ഏതു രാജ്യത്തിനെതിരെയും ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍. പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടിയ്ക്കിറങ്ങിയ സിംബാബ്വെയ്ക്ക് 232 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാ വിക്കറ്റും നഷ്ടമായി. 3-2 ന് പരമ്പര ഇന്ത്യ നേടി. മാന്‍ ഓഫ് ദി മാച്ചും സീരീസും ദിനേശ് മോംഗിയ കരസ്ഥമാക്കി. ആസാം സര്‍ക്കാരിന്റെ വക 50,000 രൂപയുടെ പ്രത്യേക അവാര്‍ഡും അദ്ദേഹത്തിന് ലഭിക്കും.

ഗുവാഹട്ടിയില്‍ തന്റെ ആദ്യ ഏകദിന സെഞ്ചറി നേടിയ ദിനേശ് മോംഗിയ നേടിയത് 147 പന്തുകളില്‍ നിന്നും പുറത്താകാതെ 157 റണ്‍സ്. 17 ബൗണ്ടറികളും ഒരു സിക്സുമടങ്ങിയ തകര്‍പ്പന്‍ ഇന്നിംഗ്സ്.

52 പന്തുകളില്‍ നിന്നാണ് യൂവരാജ് 75 റണ്‍സ് അടിച്ചു കൂട്ടിയത്. അഞ്ചു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ. അവസാനത്തെ 12 ഓവറുകളില്‍ 133 റണ്‍സാണ് പിറന്നത്. അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത് 103 പന്തില്‍ 158 റണ്‍സ്.

ഗാംഗൂലി 28 ഉം ദ്രാവിഡ് 26 ഉം ലക്ഷ്മണ്‍ 16 ഉം റണ്‍ നേടി പുറത്തായി. സിംബാബ്വെയ്ക്കു വേണ്ടി ഹോണ്ടോ രണ്ടും സ്ട്രീക്കും മാരിലിയറും ഓരോ വിക്കറ്റും വീഴ്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷയുണ്ടായിരുന്നില്ല. അവരുടെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ആന്‍ഡി ഫ്ലവര്‍ ഒരു റണ്‍സിന് പുറത്തായപ്പോഴെ സിംബാബ്വെ പരാജയം സമ്മതിച്ചിരുന്നു. 48 റണ്‍സെടുത്ത ഗ്രാന്റ് ഫ്ലവറാണ് അവരുടെ ടോപ്സ്കോറര്‍. ഇബ്രാഹിം 42 ഉം സ്ട്രീക്ക് 39ഉം, കാംപെല്‍ 32 ഉം, ഫ്രണ്ട് 31ഉം റണ്‍സ് നേടി. ഇന്ത്യയ്ക്കു വേണ്ടി ഹര്‍ബജന്‍ നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് നേടി. ഒരു വിക്കറ്റ് ഗാംഗൂലിയ്ക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+