വിന്‍ഡീസ് പര്യടനത്തിന് സെവാഗില്ല
ദില്ലി: വെസ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വീരേന്ദ്ര സെവാഗിനെ ഒഴിവാക്കി. തോളെല്ലിനുള്ള പരിക്കില്‍ നിന്നും സെവാഗ് ഇനിയും മുക്തനായിട്ടില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ച് 20 ബുധനാഴ്ച ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. സിംബാബ്വേയ്ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് സെവാഗിന് പരിക്കേറ്റത്.
വെസ്റ്ഇന്‍ഡിസിലേക്കുള്ള രണ്ടു മാസം നീളുന്ന പര്യടനം ഏപ്രില്‍ രണ്ടിന് തുടങ്ങും.












Click it and Unblock the Notifications