കപിലിന്റെ ആരോപണം : ദ്രാവിഡ് പ്രതികരിച്ചില്ല
ബാംഗളൂര്‍ : ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിബദ്ധതയില്ലെന്ന കപില്‍ ദേവിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതിച്ചു. ഇതു സംബന്ധിച്ച വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഒഴിഞ്ഞു മാറി. വരാനിരിക്കുന്ന വെസ്റിന്‍ഡീസ് പര്യടനത്തിലാണ് ടീമിന്റെ മുഴുവന്‍ ശ്രദ്ധയുമെന്ന് അദ്ദേഹം പറഞ്ഞു.
റീബോക്ക് കമ്പനിയുടെ പുതിയ ഫിറ്റ്നസ് ഉല്‍പന്നം വിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദ്രാവിഡ്. റീബോക്കിന്റെ ബ്രാന്‍ഡ് അംബാസഡറാണ് രാഹുല്‍ ദ്രാവിഡ്.
ലണ്ടന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ദേവ് സചിന്‍, ഗാംഗൂലി എന്നിവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തത്. വരുന്ന ലോക കപ്പില്‍ ഇന്ത്യയ്ക്കു സാദ്ധ്യതയില്ലെന്നും മുന്‍ നായകന്‍ തുറന്നടിച്ചിരുന്നു.
ചില അവസരങ്ങളില്‍ വന്‍ താരങ്ങള്‍ തങ്ങളുടേതായ ലോകത്താണെന്നും ടീം സ്പിരിട്ട് കളിക്കാര്‍ക്കില്ലെന്നുമാണ് ടീമിന്റെ മുന്‍ കോച്ചായിരുന്ന കപില്‍ ആരോപിച്ചത്..












Click it and Unblock the Notifications