കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപിലിനോട് യോജിക്കുന്നില്ലെന്ന് ഗാംഗുലി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കൊത്ത : കപില്‍ ദേവ് തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സൗരവ് ഗാംഗുലി. കൊല്‍ക്കൊത്തയില്‍ മാര്‍ച്ച് 30 ശനിയാഴ്ച നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഗാംഗുലി പറഞ്ഞു.

ലണ്ടനില്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ദേവ് സചിന്‍, ഗാംഗുലി എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. സചിനും ഗാംഗുലിയ്ക്കും ടീം സ്പിരിട്ടില്ലെന്നും ജയിക്കാനുളള ആവേശമില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിമര്‍ശിച്ചു. ഈ പോക്കു പോയാല്‍ വരുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സാദ്ധ്യതയുമില്ലെന്നും കപില്‍ തുറന്നടിച്ചിരുന്നു.

ഇത് കപിലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താന്‍ ഇതിനോട് യോജിക്കുന്നില്ലെന്നുമാണ് ഗാംഗുലിയുടെ അഭിപ്രായം. മറ്റേത് വാര്‍ത്തയും വായിച്ചതു പോലെയാണ് താന്‍ ഈ വാര്‍ത്തയും വായിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

ടീമിന് പ്രചോദനമാകാന്‍ നായകനെന്ന നിലയില്‍ ഗാംഗുലിയ്ക്ക് കഴിയുന്നില്ലെന്നും കപില്‍ വിമര്‍ശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X