Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലിയ്ക്ക് ബെന്‍സ് കാര്‍

കൊല്‍ക്കത്ത: വെസ്റിന്‍ഡീസ് പര്യടനത്തിന് യാത്രതിരിക്കും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്ക് സമ്മാനമായി മെഴ്സിഡസ് ബെന്‍സ് കാര്‍ എത്തി. വെസ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്ന സഹാറ ഇന്ത്യ എന്ന കമ്പനിയാണ് ഗാംഗുലിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ചത്.

രാജ്യത്തിന് വിജയനേട്ടങ്ങള്‍ കൊണ്ടുവന്നതിനുള്ള പ്രതിഫലമെന്ന നിലയ്ക്കാണ് ഈ സമ്മാനമെന്ന് സഹാറാ ഇന്ത്യ ചെയര്‍മാന്‍ സുബ്രത റോയ് പറഞ്ഞു. സിംബാബ്വേയ്ക്കെതിരെ ഉജ്വല വിജയം നേടിയെടുത്തതില്‍ അദ്ദേഹം ഗാംഗുലിയെ അഭിനന്ദിച്ചു.

ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് ടീമംഗങ്ങള്‍ക്ക് പ്രചോദനം നല്കുന്നതില്‍ അപാരമായ ആത്മവിശ്വാസം ഗാംഗുലി പ്രകടിപ്പിച്ചതായും സുബ്രത റോയ് ഗാംഗുലിക്കയച്ച കത്തില്‍ പറഞ്ഞു. ഗാംഗുലിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കാറിന്റെ താക്കോല്‍ സമ്മാനിച്ചു. 1997ല്‍ ടൊറന്റോയില്‍ പാകിസ്ഥാനെതിരെ പരമ്പരയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് സഹാറ ഇന്ത്യ ഒരു ഒപല്‍ ആസ്ട്ര കാര്‍ സമ്മാനിച്ച കാര്യം ഗാംഗുലി മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+