Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിക്കിനു കാരണം ഒഴിവില്ലാത്ത കളി : ലീ റോക്സ്

ഗയാന : വിശ്രമമില്ലാത്ത ക്രിക്കറ്റാണ് ഇന്ത്യന്‍ കളിക്കാരുടെ വിട്ടുമാറാത്ത പരിക്കിന് കാരണമെന്ന് പുതിയ പരിശീലകന്‍ അഡ്രീയാന്‍ ലി റോക്സ്. ടീമിന്റെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നത് തനിക്ക് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാണെന്ന് അദ്ദേഹം സമ്മതിച്ചു.

കളിക്കാര്‍ക്ക് വിശ്രമമനുവദിക്കുന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്കയെ കണ്ടു പഠിക്കാന്‍ അദ്ദേഹം ഇന്ത്യയെ ഉപദേശിച്ചു. ഇപ്പോള്‍ നടക്കുന്ന ആസ്ട്രേലിയയുമായുളള പരമ്പരയ്ക്കു ശേഷം അവര്‍ക്ക് രണ്ടു മാസം വിശ്രമമാണ്. പരിക്കുകളില്‍ നിന്നും മോചിതരാകാന്‍ വിശ്രമ വേള സഹായിക്കുന്നു. അടുത്ത മത്സരത്തിനു വേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുക്കാനും വിശ്രമം കൂടിയേ തീരു, ലീ റോക്സ് പറയുന്നു.

ഇക്കാര്യം കോച്ച് ജോണ്‍ റൈറ്റുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു. കളിക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന് കൃത്യമായ ടീം മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ക്കുമെന്നും പുതിയ പരിശീലകന്‍ പറയുന്നു.

ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു പരിശീലകനെ നിയോഗിക്കുന്നത്. അടുത്ത ലോകകപ്പു വരെയാണ് ദക്ഷിണാഫ്രിക്കക്കാരനായ അഡ്രിയാന്‍ ലീ റോക്സിന്റെ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+