ആദ്യടെസ്റില്‍ ഹര്‍ബജനില്ല
ജോര്‍ജ്ജ്ടൗണ്‍: തോളിനേറ്റ പരിക്കുമൂലം ഹര്‍ബജന്‍ സിങ്ങ് വെസ്റിന്‍ഡീസുമായുള്ള ആദ്യടെസ്റില്‍ കളിക്കില്ല. ഏപ്രില്‍ 11 വ്യാഴാഴ്ച ഗയാനയിലെ ജോര്‍ജ്ജ് ടൗണിലാണ് ആദ്യടെസ്റ്.
ഹര്‍ബജന് അനായാസം ബൗള്‍ ചെയ്യാറായിട്ടില്ലെന്ന ഫിസിയോ ആന്‍ഡ്രൂ ലെയ്പസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ബജനെ ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ ഗൗതം ദാസ്ഗുപ്ത പറഞ്ഞു. 13അംഗടീമില്‍ സ്പിന്നര്‍ ശരണ്‍ദീപ് സിങ്ങിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി പേസ് ബൗളര്‍ ടിനുയോഹന്നാനെ ഒഴിവാക്കി. വിക്കറ്റ്കീപ്പര്‍ അജയ് രത്രയും ടീമില്‍ സ്ഥാനം നേടിയില്ല. മധ്യനിരബാറ്റ്സ്മാന്‍ ദിനേഷ് മോംഗിയയും ടെസ്റ് ടീമിലില്ല.
ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി, എസ്.എസ്. ദാസ്, ദീപ് ദാസ്ഗുപ്ത, ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ്. ലക്ഷ്മണ്‍, സഞ്ജയ് ബംഗാര്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, ശരണ്‍ദീപ് സിങ്ങ്, സഹീര്‍ഖാന്‍, എ. നെഹ്റ, വസിം ജാഫര്‍.












Click it and Unblock the Notifications