Get Updates
Get notified of breaking news, exclusive insights, and must-see stories!

29ാം സെഞ്ചുറി; സച്ചിന്‍ ബ്രാഡ്മാനൊപ്പം

പോര്‍ട്ട് ഓഫ് സ്പെയിന്‍: ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്ത വെള്ളിയാഴ്ചയായിരുന്നു അത്. ലോകത്തെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ സാക്ഷിനിര്‍ത്തി, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ 29ാം ടെസ്റ് സെഞ്ച്വറി തികച്ച നിമിഷം.

ഇതോടെ സച്ചിന്‍ ലോകത്തെ എക്കാലത്തെയും ബാറ്റിംഗ് മാന്ത്രികനായ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റിക്കാര്‍ഡിനൊപ്പം എത്തി. ബ്രാഡ്മാന്‍ 53 ടെസ്റുകളില്‍ നിന്നാണ് 29 സെഞ്ച്വറി നേടിയതെങ്കില്‍ സച്ചിന്‍ 93 ടെസ്റുകളില്‍ നിന്നാണ് 29 സെഞ്ച്വറികള്‍ നേടിയതെന്ന് മാത്രം.

ടെസ്റ ്സെഞ്ച്വറികളുടെ കാര്യത്തില്‍ ഇനി സച്ചിന് തിരുത്തിക്കുറിക്കാന്‍ സുനില്‍ ഗവാസ്കറിന്റെ റിക്കാര്‍ഡ് മാത്രം. ഗവാസ്കറാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ടെസ്റ് സെഞ്ച്വറി നേടിയ കളിക്കാരന്‍. 125 ടെസ്റുകളില്‍ നിന്നായി 34 സെഞ്ച്വറികള്‍ ഗവാസ്കര്‍ നേടിയിട്ടുണ്ട്.

കരീബിയന്‍ മണ്ണില്‍ സച്ചിന്റെ ആദ്യസെഞ്ച്വറിയാണിത്. സച്ചിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ വെസ്റിന്‍ഡീസിനെതിരെ രണ്ടാം ടെസ്റിന്റെ ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ 113 റണ്‍സ് നേടിയ സച്ചിനും 26 റണ്‍സ് നേടിയ വി.വി.എസ്. ലക്ഷ്മണും ബാറ്റു ചെയ്യുകയാണ്.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കാള്‍ ഹൂപ്പര്‍ ഇന്ത്യ ബാറ്റ് ചെയ്യാനയച്ചു. ഇന്ത്യക്ക് ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരെ അതിവേഗം നഷ്ടമായി. സഞ്ജയ് ബംഗാറും ദാസും പുറത്താകുമ്പോള്‍ ഇന്ത്യയുടെ നില പരിതാപകരമായിരുന്നു- രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ്. ദാസിനെ ഡില്ലന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവിടെ നിന്ന് കരുതലോടെയാണ് സച്ചിനും ദ്രാവിഡും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്. ചായ സമയമാകുമ്പോഴേക്കും ഇന്ത്യയെ രണ്ടിന് 156 റണ്‍സ് എന്ന ഭദ്രമായ നിലയിലെത്തിച്ചു. അപ്പോള്‍ സച്ചിന്‍ 63 ഉം ദ്രാവിഡ് 64ഉം റണ്‍സെടുത്തിരുന്നു.

പ്രതിരോധം മറന്ന് ആക്രമണത്തില്‍ ശ്രദ്ധയൂന്നിയ ദ്രാവിഡിനെയായിരുന്നു വെള്ളിയാഴ്ച കണ്ടത്. ജോര്‍ജ്ജ്ടൗണില്‍ നിര്‍ത്തിയിടത്തുനിന്നാണ് ഓവലില്‍ ദ്രാവിഡ് തുടങ്ങിയത്. ദ്രാവിഡിന് ആക്രമണപ്രഭയില്‍ പലപ്പോഴും സച്ചിന്‍ മങ്ങി. മത്സരബുദ്ധിയോടെയാണ് ഇരുവരും പന്തിനെ ബൗണ്ടറിയിലേക്ക് പായിച്ചത്. എന്നാല്‍ 67 റണ്‍സെടുത്ത് നില്ക്കെ ദ്രാവിഡ് പുറത്തായി.

തുടര്‍ന്ന് വന്ന ഗാംഗുലി 34 റണ്‍സില്‍ നിന്ന്25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഡില്ലന് ഇരയായി. മിഡ് ഓഫില്‍ ക്യാച്ച്. പക്ഷെ സച്ചിന്‍ വളരെ ശ്രദ്ധയോടെ പിടിച്ചു നിന്നു എന്നതായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രത്യേകത. കഴിഞ്ഞ നാല് സെഞ്ചുറികള്‍ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കണമെന്നുണ്ടായിരുന്നു. അതിന് കൂടുതല്‍ ക്ഷമയോടെ ക്രീസില്‍ നില്ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി- പിന്നീട് സച്ചിന്‍ അഭിമുഖത്തില്‍ അക്കാര്യം വ്യക്തമാക്കി. 29 സെഞ്ച്വറി നേടിയ നിമിഷം ഓവല്‍ സ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സച്ചിന് പതിവിന് വിപരീതമായി സ്റേഡിയത്തില്‍ തന്റെ ആഹ്ലാദം മറയില്ലാതെ പ്രകടിപ്പിച്ചു.

ലക്ഷമണും ടെണ്ടുല്‍ക്കറും കൂടി ഇന്ത്യന്‍ ഇന്നിംഗ്സിനെ തുടര്‍ന്ന് കരുതലോടെ മുന്നോട്ട് നയിച്ചു. സ്റമ്പൂരുമ്പോള്‍ 26 റണ്‍സോടെ ലക്ഷ്മണും 113 റണ്‍സോടെ സച്ചിനും ബാറ്റ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+