ഒടുവില്‍ വിദേശമണ്ണില്‍ ഇന്ത്യയ്ക്ക് ജയം
പോര്‍ട്ട് ഒഫ് സ്പെയിന്‍: ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് ഒരു ടെസ്റ് ജയം. ജയാപജയ സാധ്യതകള്‍ മാറിമറിഞ്ഞ വെസ്റിന്റീസിനെതിരായ രണ്ടാം ടെസ്റില്‍ 37 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. വെസ്റിന്റീസ് മണ്ണില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ ജയം.
അഞ്ച് ടെസ്റുകളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലായി. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 313 റണ്‍സ് വേണ്ടിയിരുന്ന വെസ്റ് ഇന്റീസിനെ 275 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അവിസ്മരണീയമായ ഒരു ടെസ്റ് ജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ശ്രീനാഥും നെഹ്റയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വെസ്റിന്റീസിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ഇടക്കിടെ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയിച്ചതോടെ വെസ്റിന്റീസിന് ലക്ഷ്യം ദുസ്സാധ്യമായി. അവസാനഘട്ടത്തില്‍ ചന്ദര്‍പോള്‍ ലക്ഷ്യം നേടിയേക്കുമെന്ന് തോന്നിച്ചെങ്കിലും കൂട്ടായി നില്‍ക്കാന്‍ ഒരു ബാറ്റ്സമാനും അവശേഷിക്കാതായപ്പോള്‍ വെസ്റിന്റീസിന് പരാജയം സമ്മതിക്കേണ്ടിവന്നു. പുറത്താവാതെ നിന്ന ചന്ദര്‍പോള്‍ 67 റണ്‍സാണെടുത്തത്.
രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വി. വി. എസ്. ലക്ഷ്മണ്‍ ആണ് മാന്‍ ഒഫ് ദ മാച്ച്.












Click it and Unblock the Notifications