വിന്‍ഡീസിന് 212 റണ്‍സിന്റെ ലീഡ്
ബാര്‍ബഡോസ്: ഓവല്‍ സ്റേഡിയത്തില്‍ ഇന്ത്യ പരാജയം മണക്കുന്നു. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. ഇതോടെ വിന്‍ഡീസിന് 212 റണ്‍സിന്റെ ലീഡ് ആയി.
രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ കാള്‍ ഹൂപ്പര്‍ 70 റണ്‍സും ചന്ദര്‍പോള്‍ 75 റണ്‍സും എടുത്ത് ക്രീസിലുണ്ട്. വെറും 102 റണ്‍സിനാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായത്.
കളി തീരാന്‍ മൂന്നു ദിവസം കൂടി ബാക്കിയുള്ളതിനാല്‍ മഴ ചതിച്ചില്ലെങ്കില്‍ വിന്‍ഡീസ് ജയിക്കുമെന്ന് ഏതാണ്ടുറപ്പായ നിലയിലാണ്. ഒരു സമനില നേടണമെങ്കില്‍ ഇന്ത്യ അത്ഭുതങ്ങള്‍ സൃഷ്ടിക്കേണ്ടിവരും.












Click it and Unblock the Notifications