ഇന്ത്യ 10 വിക്കറ്റിന് തോറ്റു
ബ്രിഡ്ജ്ടൗണ്‍: ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനായി എന്ന ആശ്വാസം മാത്രമേ ഇന്ത്യയ്ക്കുള്ളൂ. പത്തു വിക്കറ്റിന് വെസ്റ് ഇന്റീസ് വിജയിച്ചപ്പോള്‍ അത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നിരുത്തരവാദിത്തപരമായ പ്രകടനത്തിനുള്ള തിരിച്ചടിയായിരുന്നു.
60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഗാംഗുലി പൊരുതിയെങ്കിലും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുവീഴുകയായിരുന്നു. 43 റണ്‍സെടുത്ത വി. വി. എസ്. ലക്ഷ്മണും 46 റണ്‍സെടുത്ത സഹീര്‍ഖാനും പിടിച്ചുനില്‍ക്കാന്‍ ശേഷി കാട്ടിയെങ്കിലും പരാജയമൊഴിവാക്കാന്‍ അതൊന്നും മതിയായിരുന്നില്ല. 296 റണ്‍സിന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ വെസ്റ് ഇന്റീസിനിന് ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
അഞ്ച് ടെസ്റുകളുള്ള പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. നാലാം ടെസ്റ് മെയ് 10ന് തുടങ്ങും.
രണ്ട് ഇന്നിംഗ്സുകളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് ബൗളര്‍ ഡില്ലനാണ് മാന്‍ ഒഫ് ദ മാച്ച്.












Click it and Unblock the Notifications