ഇന്ത്യ മൂന്നിന് 226
ആന്റിഗ്വ: വെസ്റിന്റീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭദ്രമായ നിലയില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ഇന്ത്യയെടുത്തത്.
86 റണ്‍സോടെ രാഹുല്‍ ദ്രാവിഡും 41 റണ്‍സോടെ സൗരവ് ഗാംഗുലിയുമാണ് ക്രീസില്‍. ഓപ്പണര്‍ വസീം ജാഫര്‍ 86 റണ്‍സെടുത്തു. ശിവസുന്ദര്‍ദാസ് മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടര്‍ച്ചയായ നാലാം ഇന്നിംഗ്സിലും വിന്‍ഡീനെതിരെ എളുപ്പം മുട്ടുമടക്കി മടങ്ങി. ഒറ്റ റണ്ണുമെടുക്കാതെ കളിച്ച ആദ്യപന്തില്‍ തന്നെ സച്ചിന്‍ പുറത്തായി.
കോളിന്‍സ് ആണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ടോസ് നേടിയ വിന്റീസ് ക്യാപ്റ്റന്‍ കാള്‍ ഹൂപ്പര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.












Click it and Unblock the Notifications