ഇന്ത്യ 513 ഡിക്ലയേഡ്; വെസ്റിന്റീസ് മൂന്നിന് 187
ആന്റിഗ്വ: വെസ്റിന്റീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം ഇന്ത്യന്‍ ബൗളര്‍മാര്‍ വെസ്റിന്റീസിന്റെ ആദ്യ ഇന്നിംഗ്സ് ബാറ്റിഗില്‍ മികച്ച തുടക്കം നിഷേധിച്ചു. മൂന്ന് വിക്കറ്റിന് 187 റണ്‍സ് എന്ന നിലയിലാണ് വെസ്റിന്റീസ്.
അജയ് രാത്രയുടെയും (115) വി. വി. എസ്. ലക്ഷ്മണിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഒമ്പത് വിക്കറ്റിന് 513 റണ്‍സ് നേടിയ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത വെസ്റിന്റീസിനെ കടിഞ്ഞാണിടുന്നതില്‍ ഇന്ത്യന്‍ ബൗളര്‍ വിജയിച്ചു.
സര്‍വാനും (56) കാള്‍ ഹൂപ്പറും (25) ആണ് ക്രീസില്‍. വാവല്‍ ഹിന്‍സ് 65 റണ്‍സ് നേടി. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാനും ടെണ്ടുല്‍ക്കറും കുംബ്ലെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Click it and Unblock the Notifications