കുംബ്ലെ ധീരന്‍: ഗവാസ്കര്‍
ആന്റിഗ്വ: തകര്‍ന്ന താടിയെല്ല് വകവയ്ക്കാതെ വേദന കടിച്ചമര്‍ത്തി പന്തെറിഞ്ഞ അനില്‍കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ധീരതയുടെ പര്യായമാണെന്ന് സുനില്‍ ഗവാസ്കര്‍. കുംബ്ലെയുടെ നെഞ്ചില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപ്പതാക പാറിപ്പറക്കുന്നതായി തോന്നി. ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനത്തിലരങ്ങേറിയ ഏറ്റവുമധികം പ്രചോദനമുണ്ടാക്കുന്ന ധീരതയുടെ കഥകളിലൊന്നാണിത്- വികാരാധീനനായി ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യ-വെസ്റിന്‍ഡീസ് ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസമായ ഞായറാഴ്ചയാണ് കുംബ്ലെയുടെ ഈ ധീരമായ പോരാട്ടം അരങ്ങേറിയത്. നേരത്തെ ബാറ്റ് ചെയ്യുമ്പോള്‍ വെസ്റിന്‍ഡീസ് ഫാസ്റ് ബൗളര്‍ ഡില്ലന്റെ ഏറ് കൊണ്ട് കുംബ്ലെയുടെ താടിയെല്ലു തകര്‍ന്നിരുന്നു. അടിയന്തരശസ്ത്രക്രിയ ആവശ്യമുള്ള പരിക്കായിട്ടുകൂടി കുംബ്ലെ അതു വകവയ്ക്കാതെ ഇന്ത്യയ്ക്കു വേണ്ടി ബൗള്‍ ചെയ്യാന്‍ മുന്നോട്ടുവരികയായിരുന്നു.
താടിയെല്ലില്‍ ഒരു തുന്നല്‍ പോലുമിടാതെ, വെറും ബാന്റേജ് കൊണ്ട് ചുറ്റിക്കെട്ടിയ മുഖത്തോടെയാണ് കുംബ്ലെ 14 ഓവര്‍ ബൗള്‍ ചെയ്തത്. ഓരോ പന്തെറിയുമ്പോഴും കുംബ്ലെ വേദന കടിച്ചമര്‍ത്തുന്നത് കാണാമായിരുന്നു. വെറും 29 റണ്‍സ് മാത്രം വഴങ്ങി കുംബ്ലെ വെസ്റിന്‍ഡീസിന്റെ പ്രധാന വിക്കറ്റ് എടുക്കുകയും ചെയ്തു. ബ്രയാന്‍ ലാറയുടെ വിക്കറ്റ്.
രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് എക്കാലത്തും ഇത്തരം ധീരതയുടെ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കുംബ്ലെയുടെ ഈ ധീരത കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നു.- സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
കുംബ്ലെ പക്ഷെ തിങ്കളാഴ്ചയോ ചൊവാഴ്ചയോ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങും. ഇനി രണ്ടാഴ്ചക്കാലം കുംബ്ലെയ്ക്ക് വിശ്രമിക്കേണ്ടി വരും.


Click it and Unblock the Notifications