നാലാം ടെസ്റ് സമനിലയിലേക്ക്
ആന്റിഗ്വ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റിന്റെ നാലാം ദിവസം വെസ്റിന്റീസ് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 513നെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വെസ്റിന്റീസ് 383 റണ്‍സെടുത്തിട്ടുണ്ട്.
ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ടെസ്റ് സമനിലയിലാവുമെന്ന് ഉറപ്പായി. അഞ്ചാം ടെസ്റ് ഇരുടീമിനും നിര്‍ണായകമാവും.
136 റണ്‍സെടുത്ത കാള്‍ ഹൂപ്പറുടെ ഉജ്വല സെഞ്ച്വറിയും 77 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്ന ചന്ദര്‍പോളിന്റെ സമചിത്തതയാര്‍ന്ന ഇന്നിംഗ്സുമാണ് വെസ്റിന്റീസിനെ ഭദ്രമായ നിലയിലെത്തിയച്ചത്. മൂന്നിന് 187 എന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ വെസ്റിന്റീസിന് ഹൂപ്പറിന്റെയും സര്‍വാന്റെയും (51) വിക്കറ്റുകള്‍ മാത്രമാണ് തുടര്‍ന്ന് നഷ്ടപ്പെട്ടത്.
ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാനും ടെണ്ടുല്‍ക്കറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അനില്‍ കുംബ്ലെയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.


Click it and Unblock the Notifications