സെവാഗ് ടീമില്‍; ശ്രീനാഥ് പുറത്ത്
മുംബൈ: വെസ്റിന്‍ഡീസിനെതിരായ എകദിനമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ടീമില്‍ വീരേന്ദ്ര സെവാഗിനെയും സ്പിന്നര്‍ മുരളീകാര്‍ത്തികിനെയും ഉള്‍പ്പെടുത്തി. പകരം ഫാസ്റ് ബൗളര്‍ ശ്രീനാഥിനെ ഒഴിവാക്കി.
സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറും ബിസിസിഐ സെക്രട്ടറിയുമായ നിരഞ്ജന്‍ ഷായാണ് മെയ് 15 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഏകദിനത്തിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യനിരബാറ്റ്സ്മാന്‍ മുഹമ്മദ് കൈഫ്, യുവരാജ്സിംഗ്, ഫാസ്റ്ബൗളര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരാണ് മറ്റ് മൂന്നു താരങ്ങള്‍.
വിശ്രമം എന്ന കാരണം പറഞ്ഞാണ് ശ്രീനാഥിനെ ഒഴിവാക്കിയത്. ഇപ്പോഴത്തെ ടെസ്റ്ടീമിലുള്ള വാസിം ജാഫര്‍, സഞ്ജയ് ബംഗാര്‍, ശിവ്സുന്ദര്‍ ദാസ്, ദീപ് ദാസ്ഗുപ്ത, ശരണ്‍ദീപ് സിംഗ് എന്നിവരെയും ഒഴിവാക്കി. മലയാളി താരം ടിനു യോഹന്നാനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മെയ് 25 മുതലാണ് ഏകദിന മത്സരങ്ങള്‍ തുടങ്ങുക. പരമ്പരയില്‍ അഞ്ച് ഏകദിന മത്സരങ്ങളുണ്ടാകും.
ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: സൗരവ്ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്, വി.വി.എസ്. ലക്ഷ്മണ്‍, ദിനേഷ് മോംഗിയ, മൊഹമ്മദ് കൈഫ്, യുവരാജ് സിംഗ്, അജയ് രത്ര, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, മുരളി കാര്‍ത്തിക്, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്റ, ടിനു യോഹന്നാന്‍.












Click it and Unblock the Notifications