വെസ്റിന്റീസ് നാലിന് 287
കിങ്സ്റണ്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റില്‍ ആദ്യദിവസം വെസ്റിന്റീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി.
ടോസ് നേടിയ വെസ്റിന്റീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെഞ്ച്വറിയടിച്ച വേവല്‍ ഹൈന്റ്സും (113) ക്രിസ് ഗെയ്ലും (55) ചേര്‍ന്ന് മികച്ച തുടക്കമാണ് വെസ്റിന്റീസിന് നല്‍കിയത്. സര്‍വന്‍ 65 റണ്‍സെടുത്തു.
സ്റാര്‍ ബാറ്റ്സ്മാന്‍ ബ്രയന്‍ ലാറ തുടര്‍ച്ചയായി രണ്ടാമത്തെ ടെസ്റിലും പരാജയമായിരുന്നു. ഒമ്പത് റണ്‍സാണ് ലാറയുടെ നേട്ടം. ആദ്യദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കാള്‍ ഹൂപ്പറും (14) ചന്ദര്‍പോളും (നാല്) ആണ് ക്രീസില്‍.
ഇന്ത്യയ്ക്കു വേണ്ടി ഹര്‍ഭജന്‍ സിഗ് രണ്ട് വിക്കറ്റെടുത്തു. സഹീര്‍ഖാനും ആശിഷ് നെഹ്റയും ഓരോന്നും.


Click it and Unblock the Notifications