Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ 212 ന് പുറത്ത്; വെസ്റിന്റീസ് ഏഴിന് 167

കിങ്സ്റണ്‍: ഇന്ത്യയെ ഒന്നാമിന്നിംഗ്സില്‍ 212 റണ്‍സിന് പുറത്താക്കിയ വെസ്റിന്റീസ് രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ 210 റണ്‍സിന്റെ ലീഡ് നേടിയ വെസ്റിന്റീസിന് ഇതോടെ 377 റണ്‍സിന്റെ ലീഡായി.

ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 223 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിവസം 212 റണ്‍സിന് അവസാനിച്ചു. ഇന്ത്യയെ ഫോളോ ഓണിനയക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യാനായിരുന്നു വെസ്റിന്റീസിന്റെ തീരുമാനം.

വെസ്റിന്റീസിന്റെ ആദ്യ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എളുപ്പം പിഴുതെങ്കിലും അവര്‍ ഇപ്പോഴും ശക്തമായ നിലയിലാണ്. 55 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്ന ചന്ദര്‍പോള്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ ലക്ഷ്യമെന്ന ഭീഷണിയുയര്‍ത്തുന്നു. ഒന്നാം ഇന്നിംഗ്സില്‍ 212 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്ക് നാനൂറിന് മുകളിലുള്ള സ്കോര്‍ ഹിമാലയന്‍ ലക്ഷ്യം തന്നെയാവും.

ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ മൂന്നും ശ്രീനാഥും രണ്ടും വിക്കറ്റ് വീഴ്ത്തി. ആശിഷ് നെഹ്റയും ഹര്‍ബജന്‍ സിംഗും ഓരോന്നും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+