Get Updates
Get notified of breaking news, exclusive insights, and must-see stories!

ടീമിന് മനസുറപ്പില്ലെന്ന് ഗാഗുലി

ജമൈക്ക : നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം മനസുറപ്പില്ലായ്മയാണെന്ന് ഗാംഗുലി. എന്നാല്‍ വിദേശ മണ്ണില്‍ ജയിക്കാനുളള കഴിവില്ലെന്ന ആരോപണം ശരിയല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു.

വിദേശ മണ്ണില്‍ ജയിക്കാനുളള കഴിവില്ലെങ്കില്‍ പിന്നെങ്ങനെ ട്രിനിഡാഡില്‍ ജയിച്ചു? സിംബാബ്വെയ്ക്കെതിരെ ബുലവായോയിലും ശ്രീലങ്കയ്ക്കെതിരെ കാന്‍ഡിയിലും ജയിച്ചതെങ്ങനെ? സൗരവ് ചോദിച്ചു. മനസുറപ്പുണ്ടെങ്കില്‍ എവിടെയും ജയിക്കാമെന്ന് അഞ്ചാം ടെസ്റിലെ പരാജയത്തിനു ശേഷം അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

23 ടെസ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ കീഴില്‍ ഇന്ത്യ 10 എണ്ണത്തില്‍ വിജയിച്ചു. ഏഴെണ്ണം തോറ്റു. ആറെണ്ണം സമനിലയിലായി.

നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളാണ് തന്റെ അഭിപ്രായത്തില്‍ മികച്ച ടീം എന്ന് ഗാംഗുലി പറഞ്ഞു. ആ പദവി ഇനിയും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല.

കഴിഞ്ഞ ഒരു കൊല്ലമായി ടീമിന്റെ പ്രകടനം മികച്ചതല്ലെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. സിംബാബ്വെയിലും ശ്രീലങ്കയിലും ഒടുവില്‍ വെസ്റിന്‍ഡീസിലും അത് പ്രകടമായി. ഏകദിന മത്സരങ്ങളുടെ ഫൈനലിലും ഈ അവസ്ഥയുണ്ട്. മാനസികമായി ടീം കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+