അഞ്ചാം ടെസ്റിലും ഇന്ത്യ തോറ്റു : പരമ്പര വിന്‍ഡീസിന്
ജമൈക്ക : വിദേശ മണ്ണില്‍ ഒരു ടെസ്റ് പരമ്പരയെന്ന ഇന്ത്യയുടെ മോഹം വീണ്ടും തകര്‍ന്നു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റില്‍ വിന്‍ഡീസ് 155 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി 2-1ന് പരമ്പര നേടി.
രണ്ടാം ടെസ്റില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം മൂന്നും അഞ്ചും ടെസ്റുകളില്‍ ശക്തമായി തിരിച്ചു വന്നാണ് വിന്‍ഡീസ് പരമ്പര നേടിയത്.
408 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അഞ്ചാം ദിനം രാവിലെ 252 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. നാലാം ദിവസം തന്നെ 237 റണ്‍സിനിടയില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടിരുന്ന ഇന്ത്യയ്ക്ക് പരാജയം അനിവാര്യമായിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുളളില്‍ അവശേഷിച്ച വാലറ്റത്തെ പുറത്താക്കി വിന്‍ഡീസ് ഫാസ്റ് ബൗളര്‍മാര്‍ ചടങ്ങ് തീര്‍ത്തു.
അജയ് രാത്ര (19), സഹീര്‍ ഖാന്‍ (12), ശ്രീനാഥ് (4) എന്നിവരാണ് പുറത്തായത്.
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ വേവല്‍ ഹിന്‍ഡ്സ് ആണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലുടനീളം മിന്നുന്ന ബാറ്റിംഗ് കാഴ്ച വച്ച ശിവനരൈന്‍ ചന്ദര്‍പോള്‍ മാന്‍ ഓഫ് ദി സീരീസ് നേടി.
ഇന്ത്യയ്ക്കു വേണ്ടി സച്ചിന്‍ 86 റണ്‍സ് നേടി. കോളിന്‍സും സാന്‍ഫോര്‍ഡും മൂന്നും കഫി രണ്ടും ഡില്ലനും ഗെയിലും ഓരോ വിക്കറ്റും നേടി. മെയ് 25 മുതല്‍ ഏകദിന മത്സരങ്ങള്‍ തുടങ്ങും.












Click it and Unblock the Notifications