ലോകകപ്പ് കാണാന്‍ മാറഡോണയില്ല
സാന്റിയഗോ: ഫുട്ബോള്‍ ഇതിഹാസമായ ഡീഗോ മാറഡോണയ്ക്ക് ജപ്പാനില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കാണാനാവില്ല. മാറഡോണയ്ക്ക് ജപ്പാന്‍ വിസ നിഷേധിച്ചതാണ് കാരണം.
മയക്കമരുന്നിന് അടിമയായിരുന്നു എന്ന കാരണത്താലാണ് വിസ നിഷേധിച്ചതെന്ന് ജപ്പാന്‍ അധികൃതര്‍ പറയുന്നു. മയക്കമരുന്ന് കഴിച്ചതിന്റെ പൂര്‍വ ചരിത്രമുള്ള ഒരാള്‍ക്കും വിസ നല്കരുതെന്ന് ജപ്പാനിലെ വിസാനിയമം അനുശാസിക്കുന്നു.
മയക്കമരുന്നിനടിമയായിരുന്ന മാറഡോണ ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണമായും മയക്കമരുന്നില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു. എല്ലാ കടലാസുകളും നല്കിയിട്ടും ജപ്പാന്‍ അധികൃതര്‍ വിസ നിഷേധിക്കുകയായിരുന്നു. ഇത് അസംബന്ധമാണ്. അവര്‍ എനിക്ക് യാതൊരു പരിഗണനയും നല്കിയില്ല- മാറഡോണ ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അര്‍ജന്റീനയ്ക്ക് ലോകകപ്പ് വിജയിക്കാന്‍ സാധ്യതകളേറെയാണ്. അര്‍ജന്റീന ഇപ്പോള്‍ യഥാര്‍ത്ഥദിശയില്‍ തന്നെയാണ് ചലിക്കുന്നത്. ഞങ്ങളുടെ കളിക്കാരെല്ലാം ചെറുപ്പക്കാരാണ്. അര്‍ജന്റീനക്കാര്‍ പ്രതീക്ഷിച്ചിരുന്ന ഒരു കോച്ചാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.- മാറഡോണ പറഞ്ഞു.












Click it and Unblock the Notifications