വേവല്‍ ഹിന്‍ഡ്സ് ബൗള്‍ഡ് ബൈ ടിനു
ബ്രിഡ്ജ്ടൗണ്‍ : ഒരു മലയാളി അങ്ങനെ ഏകദിന മത്സരത്തില്‍ അരങ്ങേറി. ബാര്‍ബഡോസ് ഏകദിനത്തിലെ ആദ്യ ഓവര്‍ എറിയാന്‍ സൗരവ് ഗാംഗുലി പന്തേല്‍പിച്ചത് ടിനു യോഹന്നാനെ. തന്റെ ആറാം ഓവറില്‍ വേവല്‍ ഹിന്‍ഡ്സിന്റെ വിക്കറ്റ് പിഴുത് ടിനു ക്യാപ്റ്റന് നന്ദിയും പറഞ്ഞു.
വര്‍ഷങ്ങളായുളള മലയാളിയുടെ കാത്തിരിപ്പാണ് ബാര്‍ബഡോസില്‍ യാഥാര്‍ത്ഥ്യമായത്. ടിനു തന്റെ ആദ്യ ഏകദിനം കളിക്കുമ്പോള്‍ കേരളത്തിലെ കായിക പ്രേമികള്‍ക്ക് അത് ആഘോഷത്തിനുളള അവസരമാണ്.
മഴ കൊണ്ടു പോയ രണ്ട് ഏകദിനങ്ങള്‍ക്കു ശേഷം മൂന്നാം മല്‍സരത്തിനിറങ്ങുന്ന ഇന്ത്യ ഒട്ടേറെ മാറ്റങ്ങളുമായാണ് ഫീല്‍ഡിലിറങ്ങുന്നത്. വി. വി. എസ്. ലക്ഷ്മണ്‍, അജയ് രാത്ര, ആശിഷ് നെഹ്ര, മുരളീ കാര്‍ത്തിക് എന്നിവരെ ഒഴിവാക്കി. ദിനേഷ് മോംഗിയ, വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിവരെ ഉള്‍പ്പെടുത്തി. രാഹുല്‍ ദ്രാവിഡാണ് വിക്കറ്റ് കീപ്പര്‍.
ബാര്‍ബഡോസ് സ്വദേശിയായ റയല്‍ ഹിന്‍ഡ്സിനെ വിന്‍ഡിസ് ടീമിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications