ടിനുവിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ബാര്‍ബഡോസ്: വെസ്റിന്റീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ടിനു യോഹന്നാന്റെ ഉജ്വല ബൗളിംഗും ദിനേശ് മോംഗിയയുടെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തത്.
പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലായി. ആദ്യ റണ്ട് ഏകദിനങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
44.5 ഓവറില്‍ 186 റണ്‍സിന് പുറത്തായ വെസ്റിന്റീസിനെതിരെ 43.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. -ദിനേശ് മോംഗിയയും (74) സൗരവ് ഗാംഗുലിയും (41) ചേര്‍ന്നുള്ള ഉജ്വല രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സുനിശ്ചിതമാക്കിയത്. മോംഗിയയാണ് മാന്‍ ഒഫ് ദ മാച്ച്. സച്ചിന്‍ ടെണ്ടുല്‍ക്കറും (34) രാഹുല്‍ ദ്രാവിഡും (ഒമ്പത്) പുറത്താവാതെ നിന്നു. ഓപ്പണര്‍ ഷെവാഗ് 21 റണ്‍സെടുത്തു.
ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ ടിനു യോഹന്നാന്റെ ഉജ്വല ബൗളിംഗാണ് വെസ്റിന്റീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 10 ഓവറില്‍ വെറും 33 റണ്‍സ് വഴങ്ങി ടിനു മൂന്ന് വിക്കറ്റെടുത്തു. അജിത് അഗാര്‍ക്കറും മൂന്ന് വിക്കറ്റെടുത്തു.












Click it and Unblock the Notifications