ലോകകപ്പ് ഫുട്ബാള്‍ തുടങ്ങി
സിയോള്‍: തെക്കന്‍ കൊറിയയിലെ സിയോളില്‍ 65,000 കാണികള്‍ തിങ്ങിനിറഞ്ഞ സ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് പന്തുരുണ്ടു. മെയ് 31 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് നിലവിലുള്ള ലോകചാമ്പ്യന്മാരായ ഫ്രാന്‍സും സെനഗലും തമ്മില്‍ മത്സരം തുടങ്ങി.
ഫുട്ബാള്‍ വിദഗ്ധര്‍ പ്രവചിച്ചതുപോലെ ഒരു അട്ടിമറിയ്ക്കുള്ള സാധ്യത ഉയര്‍ത്തിക്കൊണ്ടാണ് സെനഗല്‍ തുടങ്ങിയത്. കളി തുടങ്ങി 30ാം മിനിറ്റില്‍ സെനഗല്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ വല ചലിപ്പിച്ചു. സെനഗലിന്റെ പാപെ ബോബ ഡിയോപ് ആണ് ഫ്രാന്‍സിന്റെ വല ചലിപ്പിച്ചത്.
നേരത്തെ ഒരു മാസം നീണ്ടുനില്ക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ വരവറിയിച്ചുകൊണ്ട് വര്‍ണ്ണശബളമായ ഘോഷയാത്രയും പ്രദര്‍ശനവും നടന്നു. ലോകത്തെ 50 കോടി ജനങ്ങള്‍ ടെലിവിഷനില്‍ കളി കാണുമെന്നാണ് കണക്ക്.












Click it and Unblock the Notifications