അര്‍ജന്‍റീനയ്ക്ക് ഒരു ഗോള്‍ ജയം
ഇബാരകി: മരണഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ജയം അര്‍ജന്‍റീനയ്ക്കു തന്നെ. രണ്ടാം പകുതിയില്‍ ബാറ്റിസ്റ്യൂട്ട നേടിയ ഒരു ഗോളിനാണ് അര്‍ജന്‍റീന നൈജീരിയയെ തോല്പിച്ചത്.
മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില്‍ മുന്‍തൂക്കം അര്‍ജന്‍റീനയ്ക്കു തന്നെയായിരുന്നു. ആദ്യപകുതിയിലേയുണ്ടായിരുന്ന മേധാവിത്തം ഗോളാക്കുന്നതില്‍ അര്‍ജന്‍റീന പരാജയപ്പെട്ടെങ്കിലും രണ്ടാം പകുതിയില്‍ ബാറ്റിസ്റ്യൂട്ട വിജയം സമ്മാനിച്ച നിര്‍ണായക ഗോള്‍ നേടി.
ഗ്രൂപ്പ് എഫില്‍ കരുത്തരായ ഇംഗ്ലണ്ടും സ്വീഡനുമാണ് മറ്റ് ടീമുകള്‍. ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ ജൂണ്‍ രണ്ട് ഞായറാഴ്ച മാറ്റുരയ്ക്കുന്നുണ്ട്.












Click it and Unblock the Notifications