Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യന്‍ കടുവകള്‍ തിളങ്ങി

ള്‍: ലോകകപ്പില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തിളങ്ങിയ ദിവസമായിരുന്നു ചൊവാഴ്ച. കാല്‍പ്പന്തുകളിയില്‍ ഏഷ്യയെ ഏഴുതിത്തള്ളാന്‍ പറ്റില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജപ്പാന്റെയും തെക്കന്‍കൊറിയയുടെയും പ്രകടനം. ചൈന മാത്രം ആരാധകരെ നിരാശപ്പെടുത്തി.

കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ കുരുക്കിയാണ് ജപ്പാന്‍ ലോകകപ്പിലെ ആദ്യപോയിന്റ് നേടി. ബെല്‍ജിയത്തോട് പൊരുതി നേടിയ സമനിലയില്‍ ജപ്പാന് അഭിമാനിക്കാം. അതിന് ജപ്പാന്‍ നന്ദിപറയേണ്ടത് ഫോര്‍വേഡ് ജുനിച്ചി ഇനമോട്ടോയോടാണ്. അദ്ദേഹത്തിന്റെ മൈതാനം നിറഞ്ഞുള്ള പോരാട്ടം ആവേശം പകരുന്നതായി.

ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ മാര്‍ക്ക് വില്‍മോട്ടാണ് ആദ്യം ജപ്പാന്റെ വല കുലുക്കിയത്. പിന്നീട് ജപ്പാന്റെ ഫോര്‍വേഡുകളായ തകായുകി സുസുക്കിയും ജുനിച്ചി ഇനമോട്ടോയും നേടിയ ഗോളുകളിലൂടെ ജപ്പാന്‍ ബെല്‍ജിയത്തെ വിറപ്പിച്ചു. ഒടുവില്‍ 75ാം മിനിറ്റില്‍ വിയര്‍ത്തുകളിച്ചാണ് ഡിഫന്‍ഡര്‍ വെന്‍ ഡര്‍ ഹെയ്ഡെനിലൂടെ ബെല്‍ജിയം സമനില നേടിയത്.

ലോകകപ്പില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ചൈന പക്ഷെ നിരാശപ്പെടുത്തി. കോസ്റാറിക്കയുടെ ആക്രമണതരംഗത്തില്‍ ആടിയുലയുന്ന ചൈനീസ് പ്രതിരോധത്തെയാണ് ചൊവാഴ്ച കണ്ടത്. ചൈനയുടെ നെടുങ്കോട്ടകളെ തകര്‍ത്തെറിഞ്ഞ് കോസ്റാറിക്കയുടെ ഫോര്‍വേഡുകള്‍ അനായാസം വിജയം കൊയ്തു.

ചൈനയെ തകര്‍ത്തെറിഞ്ഞ രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 61ാം മിനിറ്റില്‍ ഗോമസും 65ാം മിനിറ്റില്‍ റൈറ്റും ചൈനയുടെ വല കുലുക്കി.

പഴയ പടക്കുതിരകളായ പോളണ്ടിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു തെക്കന്‍കൊറിയയുടെ പ്രകടനം. ഷോട്ട് പാസുകളിലൂടെ തെക്കന്‍ കൊറിയന്‍ കളിക്കാര്‍ മൈതാനത്തില്‍ ആധിപത്യം സ്ഥാപിച്ചു. കളി തുടങ്ങി 25ാം മിനിറ്റില്‍ ഹ്വാങ് സുങ് ഹോങ് കൊറിയന്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്കി. ലീ യുല്‍ യോങ് നല്കിയ ഒരു ക്രോസ് തകര്‍പ്പന്‍ വോളിയിലൂടെ ഹ്വാങ് സുങ് ഹോങ് ഗോളാക്കിയപ്പോള്‍ ബുസാനിലെ സ്റേഡിയം അക്ഷാരര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

53ാം മിനിറ്റില്‍ യൂ സാങ് ചുല്‍ തെക്കന്‍കൊറിയയുടെ ലീഡ് വര്‍ധിപ്പിച്ചു. പോളിഷ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി പെനാല്‍റ്റി ബോക്സിലേക്ക് കയറിയ യൂസാങ് ചുലിന്റെ വലതുകാലില്‍ നിന്നുള്ള തകര്‍പ്പനടി പോളണ്ടിന്റെ വല കുലുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+