ഏകദിന ടീമില്‍ ശ്രീനാഥില്ല
കൊല്‍ക്കൊത്ത : ഇംഗ്ലണ്ട് പര്യടനത്തിലുളള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ശ്രീനാഥിനെ ഏകദിന ടീമിലേയ്ക്ക് പരിഗണിച്ചില്ല. ടെസ്റിലേയ്ക്ക് രണ്ടാം വിക്കറ്റ് കീപ്പറായി ഗുജറാത്തിന്റെ പാര്‍ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി.
ബംഗാളിന്റെ ദീപ് ദാസ് ഗുപ്തയെയും തഴഞ്ഞു. കേരളത്തിന്റെ ടിനു യോഹന്നാനെ ടെസ്റിലും ഏകദിനത്തിലും നിലനിര്‍ത്തി.
പരിക്കില്‍ നിന്നും മുക്തി നേടിയ അനില്‍ കുംബ്ലെ ഇരു ടീമിലും സ്ഥാനം നേടി. മുരളി കാര്‍ത്തികിനെ ഒഴിവാക്കിയിട്ടുണ്ട്. നിലവിലുളള പേസ് ബൗളര്‍മാരുടെ കഴിവില്‍ വിശ്വാസമുളളതിനാലാണ് ശ്രീനാഥിനെ പരിഗണിക്കാത്തതെന്ന് കരുതുന്നു.
ഏകദിന ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. മുരളി കാര്‍ത്തികിനു പകരം അനില്‍ കുംബ്ലെയെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ വെസ്റ് ഇന്‍ഡീസ് പര്യടനത്തിലുളള അതേ ടീമിനെ നിലനിര്‍ത്തിയിട്ടുണ്ട്.
സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി നേരത്തെ തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications