Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റലി, ബ്രസീല്‍, തുര്‍ക്കി രണ്ടാംറൗണ്ടില്‍

സോള്‍: ലോകകപ്പ് ഫുട്ബാളില്‍ ഇറ്റലിയും ബ്രസീലും തുര്‍ക്കിയും രണ്ടാം റൗണ്ടില്‍ കടന്നു. ബ്രസീല്‍ ആദ്യറൗണ്ടില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നതെങ്കില്‍ ഇറ്റലി ഭാഗ്യം കൊണ്ട് കടന്നുകൂടുകയായിരുന്നു.

ജൂണ്‍13 വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മെക്സിക്കോയുമായുമായുള്ള സമനിലയാണ് ഇറ്റലിക്ക് രണ്ടാംറൗണ്ടിലേക്ക് വഴിയൊരുക്കിയത്. ആദ്യം ബ്രസീലിന്റെ വല കുലുക്കിയത് മെക്സിക്കോയാണ്. പക്ഷെ സമനില ഗോളിന് 85ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഡെല്‍പിയറോയിലൂടെയാണ് ഇറ്റലി സമനില ഗോള്‍ നേടിയത്. ഗ്രൂപ്പ ് ജിയില്‍ ഇറ്റലിയൊടൊപ്പം മെക്സിക്കോയും രണ്ടാം റൗണ്ടില്‍ കടന്നു.

എന്നാല്‍ ബ്രസീല്‍ കോസ്റാറിക്കയെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് തോല്പിച്ചത്. റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും ഉള്‍പ്പെട്ട ബ്രസീലിന്റെ ഫോര്‍വേഡ് നിര കോസ്റാറിക്കയുടെ പ്രതിരോധത്തെ കീറിമുറിക്കുകയായിരുന്നു.

തുര്‍ക്കി ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാംറൗണ്ടിലേക്ക് കടന്നത്. ലോകകപ്പില്‍ എതിരാളികളുടെ വലയിലേക്ക് ഒരൊറ്റ ഗോള്‍പോലും അടിച്ചുകയറ്റാനാവാതെയാണ് ചൈന പുറത്തായത്.

ഇക്കുറി ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ വമ്പന്മാര്‍ പലരും മുട്ടുകുത്തി. അര്‍ജന്റീനയും ഫ്രാന്‍സും ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ഫുട്ബാളിന്റെ ലോകനിലവാരം ഉയരുന്നതിന്റെ സൂചനയായാണ് സെനഗല്‍ അടക്കമുള്ള പുതിയ ഫുട്ബാള്‍ ശക്തികളുടെ ഉദയത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+