കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് ടീമിന് 1.2കോടിയുടെ ഇന്‍ഷുറന്‍സ്

  • By Staff
Google Oneindia Malayalam News

മുംബെ : ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിന് വന്‍തുകയുടെ ഇന്‍ഷുറന്‍സ്. ഒരു കോടി 20 ലക്ഷം രൂപയ്ക്കാണ് ടീമിനെ ഓവര്‍സീസ് മെഡിക്കല്‍ ഇന്‍ഷുര്‍ ചെയ്തത്.

21 അംഗ ടീമിനുളള പ്രീമിയം ബിസിസിഐ അടച്ചു. 15 കളിക്കാര്‍ക്കു പുറമെ കോച്ചിനും ടീമിന്റെ ഫിസിയോ വിദഗ്ദ്ധനും മാനേജരും ഉള്‍പ്പെടെ ആറുപേര്‍ക്കു കൂടി ഈ ആനുകൂല്യം ലഭ്യമാകും. ബോര്‍ഡ് വൃത്തങ്ങള്‍ ജൂണ്‍ 14 വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

അംഗങ്ങളുടെ പാസ്പോര്‍ട്ട്, ലഗ്ഗേജ് എന്നിവ നഷ്ടപ്പെടുക, പരിക്കോ രോഗമോ പര്യടനകാലത്ത് പിടിപെടുക എന്നിവ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. വിദേശ കറന്‍സിയിലാണ് നഷ്ടപരിഹാരം നല്‍കുക. ഇതിനു പുറമെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സുമുണ്ട്. ഇത് ഇന്ത്യന്‍ കറന്‍സിയായി നല്‍കും.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു വിദേശ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. വിദേശ പര്യടനം നടത്തുന്ന എല്ലാ ടീമുകളും ഇപ്രകാരം ഇന്‍ഷുര്‍ ചെയ്യാറുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 18ന് പര്യടനം ആരംഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X