കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മനിയും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍

  • By Staff
Google Oneindia Malayalam News

സോള്‍: ലോകകപ്പ് ഫുട്ബാളില്‍ ജര്‍മ്മനിയും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തകര്‍ത്താണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നത്.

ജര്‍മ്മനി ഒരു ഗോളിന് പരാഗ്വയെ മുട്ടുകുത്തിച്ചു. ബിഗ്സ്വാന്‍ സ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിന്റെ ശവക്കുഴി തോണ്ടിയത്.

കളിതുടങ്ങി അഞ്ചാംമിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. സെല്‍ഫ്ഗോളിലൂടെയായിരുന്നു ഇംഗ്ലണ്ട് മുന്നിലെത്തിയത്. പിന്നീട് 22 മിനിറ്റില്‍ മൈക്കല്‍ ഓവന്‍ ലീഡ് രണ്ടുഗോളാക്കി ഉയര്‍ത്തി. 44ാം മിനിറ്റില്‍ ഹെസ്കി മികച്ച ഗോളിലൂടെ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഒരു മറുപടി ഗോളിന് ഡെന്‍മാര്‍ക്ക് കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇനി തിങ്കളാഴ്ച നടക്കുന്ന ബ്രസീല്‍- ബെല്‍ജിയം പോരാട്ടത്തിലെ വിജയികളെ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ നേരിടും.

പരാഗ്വയും ജര്‍മ്മനിയും തമ്മിലുള്ള മത്സരത്തില്‍ വിജയികളെ നിര്‍ണ്ണയിക്കാന്‍ 88 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഒളിവര്‍ ന്യൂവില്ലെ ജര്‍മ്മനിയെ മുന്നിലെത്തിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X