Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന് തോല്‍വി; തുര്‍ക്കി ക്വാര്‍ട്ടറില്‍

മിയാഗി: സ്വന്തം മണ്ണില്‍ ജപ്പാന്റെ ലോകകപ്പ് മോഹങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സ്റേഡിയത്തില്‍ ആയിരക്കണക്കിന് ജപ്പാനീസ് ആരാധകര്‍ പൊട്ടിക്കരഞ്ഞു. തുര്‍ക്കിയും അല്പം നിര്‍ഭാഗ്യവും ചേര്‍ന്നാണ് ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

ആദ്യ പകുതിയിലെ 12ാം മിനിറ്റിലാണ് ജപ്പാനെ ഞെട്ടിച്ച ഗോള്‍ പിറന്നത്. ഒരു കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡറിലൂടെ തുര്‍ക്കി ഫോര്‍വേഡ് ഉമിത് ദവാല ജപ്പാന്റെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് തളരുന്ന ജപ്പാനെയാണ് കണ്ടത്.

അതിനിടെ സമനില നേടാനായ ഒരവസരം നിര്‍ഭാഗ്യം കൊണ്ട് വഴുതിപ്പോയി. ജപ്പാനീസ് താരം അലക്സ് എടുത്ത ഒരു ഫ്രീ കിക്ക് പോസ്റിന്റെ ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി.

പിന്നീട് രണ്ടാം പകുതിയില്‍ ജപ്പാനീസ് ആരാധകരുടെ പിന്തുണയോടെ ജപ്പാന്‍ ഉണര്‍ന്നുകളിച്ചെങ്കിലും സമനില നേടാനായില്ല. തുര്‍ക്കി ക്വാര്‍ട്ടറില്‍ സെനഗലിനെ നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+