റൊണാള്‍ഡീഞ്ഞോയുടെ മാന്ത്രിക ഗോളോടെ...
ഷിസുവോക്കാ(ജപ്പാന്‍): മരണഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയെ തകര്‍ത്ത് കയറിവന്ന ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ഫുട്ബാള്‍ രാജാക്കന്മാരായ ഡേവിഡ് ബെക്കാമിനോ, ഡേവിഡ് സീമാനോ, പോള്‍ സ്കോള്‍സിനോ, മൈക്കല്‍ ഓവനോ സാധിച്ചില്ല. ചുവപ്പുകാര്‍ഡു കിട്ടി റൊണാള്‍ഡീഞ്ഞോ പുറത്തിരിക്കേണ്ടി വന്നപ്പോള്‍, പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീല്‍ അത് നേടി. ലോകം മുഴുവന്‍ കാത്തിരുന്ന വിജയം.
ജപ്പാനിലെ ഷിസുവോക്കാ സ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്റെ രക്തം കുടിച്ച്, അര്‍ഹമായ ഒരു ഗോള്‍ ജയത്തോടെയാണ് മഞ്ഞപ്പട സെമിയിലേക്ക് കടന്നത്. അവിശ്വസനീയമായിരുന്നു ആ ഗോള്‍. ഏതാണ്ട് മൈതാനമധ്യത്തില്‍ നിന്ന് റൊണാള്‍ഡീഞ്ഞോ എന്ന പയ്യന്‍ കയ്യില്‍ മുത്തമിട്ട് എടുത്ത ഫ്രീകിക്ക്. വായുവില്‍ ഉയര്‍ന്ന ആ പന്ത്, ആകാശത്തിലൂടെ ഇംഗ്ലീഷ് ഗോളി ഡേവിഡ് സീമാനെ കബളിപ്പിച്ച് വലയിലേക്ക് ഊര്‍ന്നിറങ്ങിയ നിമിഷം. ബ്രസീലിന്റെ വിജയഗോള്‍. സ്റേഡിയത്തില്‍ അവസാനിക്കാത്ത സാംബനൃത്തച്ചുവടുകള്‍. ബ്രസീലിലെ തെരുവുകള്‍ ഇന്ന് രാത്രി ഉറങ്ങാതെ ഈ വിജയം ആഘോഷിക്കും.
ഈ കളി ഇംഗ്ലണ്ട് നേടുമെന്ന് ആദ്യം എല്ലാവരും കരുതിയിരിക്കണം. മൈക്കേല്‍ ഓവന്റെ ഗോളോടെ ഇംഗ്ലണ്ട് വിജയസ്പര്‍ശം സ്റേഡിയത്തിലേക്ക് പകര്‍ന്നതാണ്. ഫുട്ബാള്‍ ഭ്രാന്തിന് പേരുകേട്ട ഇംഗ്ലീഷ് ആരാധകര്‍ അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. പക്ഷെ അധികം വൈകാതെ ഏവരെയും ഞെട്ടിച്ചുകൊണ്ട് റിവാള്‍ഡോ ബ്രസീലിന്റെ മടങ്ങിവരവിന് തിരികൊളുത്തി. സമനില ഗോള്‍. അതോടെ സ്റേഡിയത്തിലെ മഞ്ഞനിറം നൃത്തംചവിട്ടാന്‍ തുടങ്ങി. റൊണാള്‍ഡീഞ്ഞോടയുടെ വിജയഗോളോടെ അത് പാരമ്യത്തിലെത്തി.












Click it and Unblock the Notifications