ഐ.എം. വിജയന്‍ പുറത്ത്
ദില്ലി : ബുസാന്‍ ഏഷ്യന്‍ ഗെയിംസിനുളള ഫുട്ബാള്‍ ടീം കോച്ചിംഗ് ക്യാമ്പില്‍ നിന്നും ഐ.എം. വിജയനെ തഴഞ്ഞു.
33 അംഗ സാദ്ധ്യതാ ലിസ്റില്‍ നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വരെ ഒരു ഇന്ത്യന്‍ ക്ലബുമായും കരാറുണ്ടാക്കാത്ത സ്റാര്‍ സ്ട്രൈക്കര്‍ ബെയ്ചുംഗ് ബൂട്ടിയയും ടീമിലുണ്ട്. ഇപ്പോള്‍ ബുറി എഫ്. സി. എന്ന ഇംഗ്ലീഷ് ക്ലബുമായി കരാര്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബൂട്ടിയ. ഈ ക്ലബ് ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ട് ഏറെക്കാലമായി.
ഇംഗ്ലീഷ് ക്ലബുമായുളള മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാലാണ് ബൂട്ടിയ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മടങ്ങി വരുന്നത്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മിഡ് ഫീല്‍ഡറുമായ ബാസുദേവ് മന്തലിനെയും ക്യാമ്പിലേയ്ക്ക് പരിഗണിച്ചിട്ടില്ല. ഗുംഫെ റൈം, സമീര്‍ നായിക്, കെ. അജയന്‍, അഭിഷേക് ജാദവ് എന്നിവരാണ് പുതുമുഖങ്ങള്‍.
പുതുതയായി നിയമിക്കപ്പെട്ട സ്റീഫന്‍ കോണ്‍സ്റന്റൈന്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ജംഷഡ്പൂരില്‍ ജൂലായ് ആറു മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്.












Click it and Unblock the Notifications