കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൊണാള്‍ഡീഞ്ഞോയ്ക്ക് ഫൈനലില്‍ കളിക്കാം

  • By Staff
Google Oneindia Malayalam News

യോക്കോഹാമ : ഫൈനലിലെത്തിയാല്‍ ബ്രസീല്‍ ടീമില്‍ റൊണാള്‍ഡീഞ്ഞോ ഉണ്ടാകും. രണ്ടു മത്സരത്തില്‍ നിന്നും വിലക്കാന്‍ തക്ക കുറ്റം റൊണാള്‍ഡീഞ്ഞോ ചെയ്തിട്ടില്ലെന്ന് ഫിഫ അച്ചടക്ക സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

തുര്‍ക്കിയ്ക്കെതിരായ മത്സരത്തിനു ശേഷം റൊണാള്‍ഡീഞ്ഞോയ്ക്ക് കളിക്കാമെന്ന് ഫിഫ വക്താവ് കീത്ത് ഹൂപ്പര്‍ അറിയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡാനി മില്‍സിനെ ഫൗള്‍ ചെയ്തതിനാണ് റൊണാള്‍ഡീഞ്ഞോയെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയത്. രണ്ടു മത്സരത്തില്‍ നിന്നും അദ്ദേഹത്തെ വിലക്കാന്‍ ഫിഫ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്യുമെന്ന് അഭ്യൂഹം പരന്നിരുന്നു.

റൊണാള്‍ഡീഞ്ഞോയാണ് ഇംഗ്ലണ്ടിനെതിരെ ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ഇല വീഴും കിക്ക് എന്നാണ് റൊണാള്‍ഡീഞ്ഞോ ഏതാണ്ട് മൈതാനമധ്യത്തില്‍ നിന്നെടുത്ത ഈ ഫ്രീക്കിക്കിനെ ഫുട്ബാള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുവരെയുളള ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X