ജര്‍മ്മനി ഫൈനലില്‍
സോള്‍: ദക്ഷിണകൊറിയയെ ഒരു ഗോളിന് തോല്പിച്ച് ജര്‍മ്മനി ലോകകപ്പ് ഫുട്ബാള്‍ ഫൈനലിലെത്തി. 74ാം മിനിറ്റില്‍ മൈക്കേല്‍ ബള്ളാക്ക് ആണ് കൊറിയന്‍ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞുകൊണ്ട് വിജയഗോള്‍ നേടിയത്.
മൂന്ന് തവണ ലോകകപ്പ് നേടിയ പരിചയസമ്പന്നരായ ജര്‍മ്മനിയെ കൊറിയന്‍ കുട്ടികള്‍ വിറപ്പിച്ചുവിട്ടു എന്നു പറയുന്നതാവും ശരി. കൊറിയക്കാരുടെ ദൗര്‍ബല്യങ്ങള്‍ പഠിച്ചുവെന്ന് ജര്‍മ്മന്‍ കോച്ച് റൂഡി വോളര്‍ വീമ്പിളക്കിയെങ്കിലും കളിയില്‍ കൊറിയക്കായിരുന്നു മുന്‍തൂക്കം.
പ്രതീക്ഷിച്ചതുപോലെ സ്റേഡിയം കൊറിയന്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് കൊറിയക്കാര്‍ ജര്‍മ്മന്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിയെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇരുഗോള്‍ മുഖത്തേക്കും പന്ത് ഇറങ്ങിക്കയറുകയായിരുന്നു.
വിജയികളെ നിശ്ചയിക്കാന്‍ ഗോള്‍ഡന്‍ ഗോളോ പെനാല്‍റ്റി കിക്കോ വേണ്ടി വരും എന്നു തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് കൊറിയക്കാരെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ വീണത്. പിന്നീട് എത്ര ഉണര്‍ന്നുകളിച്ചിട്ടും മറുപടി നല്കാന്‍ കൊറിയക്കായില്ല.












Click it and Unblock the Notifications