കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിരാഷ്ട്രക്രിക്കറ്റ് : ഇന്ത്യ ഫൈനലില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ത്രിരാഷ്ട്രഏകദിനക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് ജൂലായ് ആറ് ശനിയാഴ്ച ഇന്ത്യ ശ്രീലങ്കയെ നാല് വിക്കറ്റിന് തകര്‍ത്തത്.

ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് രാഹുല്‍ദ്രാവിഡിന്റെ മാന്ത്രികബാറ്റിംഗാണ്. നേരത്തെ 187 റണ്‍സെടുത്ത് പുറത്തായ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റ്സ്മാന്‍മാരെല്ലാം തളരുകയായിരുന്നു. വീരേന്ദ്ര ഷെവാഗ്, ദിനേഷ്മോംഗിയ, ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെല്ലാം തകര്‍ന്നടിഞ്ഞപ്പോഴാണ് രാഹുല്‍ദ്രാവിഡ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ മുഴുവന്‍ ഭാരവും ചുമലിലേറ്റിയത്.

സച്ചിനുശേഷം വന്ന യുവരാജ് സിംഗും ദ്രാവിഡിന് മികച്ച പിന്തുണ നല്കി. യുവരാജ്സിംഗ് 37 റണ്‍സെടുത്ത് നില്ക്കെ പുറത്തായി. തുടര്‍ന്ന് 64 റണ്‍സിന് ദ്രാവിഡും പുറത്തായി. അപ്പോഴേക്കും ഇന്ത്യ വിജയലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞിരുന്നു. പിന്നീട് വന്ന -അജിത് അഗാര്‍ക്കറും കൈഫും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ ലങ്കയുടെ ഇന്നിംഗ്സിനെ 187 റണ്‍സില്‍ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത മാര്‍വന്‍ അട്ടപ്പുട്ടു മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. വാസ് 20 പന്തില്‍ നിന്നും 26 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി നെഹ്റ, സഹീര്‍, അഗാര്‍ക്കര്‍, കുംബ്ലെ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതമെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X